രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി കേരളത്തിലെ റോഡും; ഊരാളുങ്കലിനും കാസർകോടിനും അഭിമാനിക്കാം, തലപ്പാടി–ചെങ്കള റീച്ചിന് നേട്ടം

Published : Feb 04, 2026, 02:05 PM IST
best roads in india kerala road

Synopsis

ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച തലപ്പാടി–ചെങ്കള റോഡ്, ദേശീയപാതാ അതോറിറ്റിയുടെ 2026-ലെ കലണ്ടറിൽ രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി ഇടംപിടിച്ചു. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക റോഡാണിത്. 

കാസർകോട്: ദേശീയപാതാ അതോറിറ്റിയുടെ കലൻഡറിലെ രാജ്യത്തെ മികച്ച 12 റോഡുകളിൽ ഇടം നേടി കേരളത്തിലെ റോഡും. ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച തലപ്പാടി–ചെങ്കള റോഡാണ് രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി മാറിയത്. 2026ലെ കലൻഡറിൽ ഏപ്രിൽ മാസത്തെ ചിത്രമായാണ് റോഡ് സ്ഥാനം പിടിച്ചത്. കലൻഡറിൽ കേരളത്തിൽ നിന്ന് ഇടം നേടിയ ഏക റോഡാണിത്. ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യം പൂർത്തിയായതും ഈ റീച്ചാണ്.

ഈ റോഡിൽ പുലർത്തിയ ഗുണമേന്മയ്ക്കും അതോറിറ്റിയുടെ ആദരം സൊസൈറ്റിക്കു ലഭിച്ചിരുന്നു. ദേശീയപാതാ നിർമ്മാണത്തിൽ ഒരു സഹകരണസ്ഥാപനം കൈവരിച്ച മികവിന് 2024-ലെ ‘നാഷണൽ ഹൈവേ എക്സലൻസ് അവാർഡും’ ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു. ആദ്യമായി എടുക്കുന്ന എൻഎച്ച്എഐ കരാറിന് തന്നെ ഈ അംഗീകാരങ്ങൾ കിട്ടി എന്നത് തൊഴിലാളികളുടെ സഹകരണ സംഘമായ ഊരാളുങ്കൽ സൊസൈറ്റിയുടെ ഉന്നതമായ തൊഴിൽ സംസ്ക്കാരത്തിനും നിർമ്മാണമികവിനും സമൂഹബദ്ധതയ്ക്കുമുള്ള സാക്ഷ്യപത്രമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കമ്പളക്കാട് ജുമാ മസ്ജിദിലെ സിസിടിവി; രാവിലെ പത്ത് മണിയോടെ മസ്ജിദിനുള്ളിൽ കറങ്ങി നടക്കുന്ന യുവാവ്, ഉസ്താദിന്‍റെ പണവുമായി മുങ്ങി
ട്രാഫിക് നിയമം തെറ്റിച്ച ലോറി ഇടിച്ചുകയറി; കളമശേരിയിൽ വൈറലായ ബസ് സ്റ്റോപ്പിൻ്റെ ഗ്ലാസ് ഫ്രെയിം തകർന്നു