സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് നാളെ അവധി

Published : Nov 10, 2024, 10:30 PM IST
സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് നാളെ അവധി

Synopsis

കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധിയാണ്. സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്താണ് അവധി. 

കൊച്ചി: സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്കൂളുകൾക്ക് നാളെ (11/11/2024) അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനം സമ്മേളനം നാളെ ( നവംബർ 11ന്) വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ 17 വേദികളിൽ അരങ്ങേറുന്ന കേരള സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് തിരശീല വീഴുന്നത്. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

Also Read: സംസ്ഥാന ​സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ

അതേസമയം, സംസ്ഥാന സ്കൂൾ കായികമേളയിൽ 78 ഇനങ്ങൾ പൂർത്തിയായപ്പോൾ 66 പോയിന്റുമായി മലപ്പുറം ഐഡിയൽ കടകശേരി, സ്കൂൾ കിരീടം ഉറപ്പിച്ച് കഴിഞ്ഞു. തുടർച്ചയായ മൂന്നാം തവണയാണ് ഐഡിയൽ സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 38 പോയിന്റുള്ള കോതമംഗലം മാർ ബേസിൽ സ്കൂളാണ് രണ്ടാം സ്ഥാനത്ത്. ജില്ലകളിൽ 19 സ്വർണമടക്കം 192 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 169 പോയിന്റുള്ള, നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് രണ്ടാം സ്ഥാനത്താണ്. ഗെയിംസ് ഇനങ്ങളിൽ 144 സ്വർണമടക്കം 1213 പോയിന്റുമായി തിരുവനന്തപുരം ജില്ല വളരെ മുന്നിലാണ്. ഓവറോൾ കിരീടവും തിരുവനന്തപുരം ഉറപ്പിച്ചു.

നാളെ പതിനെട്ട് ഫൈനലുകൾ

ക്രോസ് കൺട്രിയോടെയാണ് നാളത്തെ മത്സരങ്ങൾക്ക് തുടക്കമാവുക. രാവിലെ ഏഴരയ്ക്ക് തുടങ്ങുന്ന സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയാണ് ഫീൽഡിലെ ആദ്യ ഫൈനൽ. 200 മീറ്റർ ഫൈനലുകൾ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങും. 3.10ന് തുടങ്ങുന്ന 4 ഗുണം 400 മീറ്റർ റിലേ മത്സരങ്ങളോടെ മീറ്റ് സമാപിക്കും. വൈകിട്ട് നാലിന് സമാപന ചടങ്ങുകൾ തുടങ്ങും. മുഖ്യ മന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ