തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി

Published : Sep 19, 2025, 09:47 AM IST
sc coordinator sruthimol

Synopsis

കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോൾ ആണ് മരിച്ചത്. തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ആയി ജോലി നോക്കുകയായിരുന്നു കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതി മോൾ. 

പാലക്കാട്: തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോൾ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടിൽ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ശ്രുതിമോളെ കണ്ടെത്തുന്നത്. ഭർത്താവ് സാജൻ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രുതിമോളെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൂറ്റനാട് ബ്ലോക്ക് പഞ്ചായത്തിൽ എസ് സി കോർഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ശ്രുതി മോൾ. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ