കഴിഞ്ഞ ദിവസം കണ്ടു, ശക്തമായ നിരീക്ഷണം, ഭസ്മക്കുളത്തിനടുത്തുള്ള മരക്കമ്പിനിടയിൽ നിന്ന് പിടിച്ചത് രാജവെമ്പാലയെ

Published : Jan 12, 2025, 04:32 PM IST
കഴിഞ്ഞ ദിവസം കണ്ടു, ശക്തമായ നിരീക്ഷണം, ഭസ്മക്കുളത്തിനടുത്തുള്ള  മരക്കമ്പിനിടയിൽ നിന്ന് പിടിച്ചത് രാജവെമ്പാലയെ

Synopsis

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവ൪മാരാണ് രാജവെമ്പാലയെ പിടികൂടിയത്. 

പത്തനംതിട്ട: വനം വകുപ്പിന്റെ നേതൃത്വത്തിൽ സന്നിധാനത്ത് രാജവെമ്പാലയെ പിടികൂടി.  ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സന്നിധാനത്തെ ഭസ്മക്കുളത്തിന് സമീപത്താണ് പാമ്പിനെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവ൪മാരാണ് രാജവെമ്പാലയെ പിടികൂടിയത്. 

ഭസ്മക്കുളത്തിന് സമീപം കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടതിനെ തുട൪ന്ന് ഈ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ കണ്ടെത്തിയത്. പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുൺ എന്നിവരാണ് രാജവെമ്പാലയെ പിടികൂടിയത്. 

മകരവിളക്കിന് മുന്നോടിയായി വനം വകുപ്പ് കര്‍ശന പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അധികൃത അറിയിച്ചു. പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ മൂന്ന് പേരാണ് സന്നിധാനത്ത് വനം വകുപ്പിനൊപ്പം പ്രവ൪ത്തിച്ചു വരുന്നത്.

ഒരാൾ മരക്കൂട്ടത്തിലും പമ്പയിൽ മറ്റൊരു സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തേ പമ്പയിൽ നിന്ന് രാജവെമ്പാലയെ പിടികൂടിയിരുന്നു. സന്നിധാനത്ത് നിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. സന്നിധാനത്തും മരക്കൂട്ടത്തുമായി നവംബ൪ 15 മുതലുള്ള തീ൪ഥാടന കാലയളവിൽ ആകെ 243 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു, ഒരു ബൈക്കിന് തീപിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ, 40കാരിക്ക് ദാരുണാന്ത്യം