വൈദ്യുതി അറ്റകുറ്റപ്പണി, ഓഫീസ് പ്രവർത്തനം തകരാറിൽ, വിവാഹ സർട്ടിഫിക്കറ്റിനായി ജനറേറ്ററുമായി പ്രവാസി ദമ്പതികൾ

Published : Jan 12, 2025, 03:34 PM IST
വൈദ്യുതി അറ്റകുറ്റപ്പണി, ഓഫീസ് പ്രവർത്തനം തകരാറിൽ, വിവാഹ സർട്ടിഫിക്കറ്റിനായി ജനറേറ്ററുമായി പ്രവാസി ദമ്പതികൾ

Synopsis

മടക്ക യാത്രയ്ക്ക് മുൻപ് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോൾ വില്ലനായി വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണി. ജനറേറ്ററെത്തിച്ച് സർട്ടിഫിക്കറ്റ് നേടി പ്രവാസി ദമ്പതികൾ

കോട്ടയം: രജിസ്ട്രാർ ഓഫീസിൽ വൈദ്യുതി മുടക്കം. വിദേശത്ത് സ്ഥിര താമസമാക്കിയ യുവദമ്പതികൾ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാനായി രജിസ്ട്രാർ ഓഫീസിൽ എത്തിച്ചത് ജനറേറ്റർ. കോട്ടയം പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളിയാഴ്ചയാണ് സംഭവം.  അമേരിക്കയിലേക്ക് മടങ്ങും മുൻപ് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാനായി എത്തിയപ്പോഴാണ് വൈദ്യുതി ലൈനിൽ പണിമുടക്ക് ആയതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ  കറന്റില്ലെന്ന് മനസിലാക്കിയത്. 

ശനിയാഴ്ച മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തിരുന്നതിനാൽ സർട്ടിഫിക്കറ്റ് വാങ്ങൽ മറ്റൊരു ദിവസത്തേക്ക് നീട്ടിവയ്ക്കാൻ ആവാത്ത സാഹചര്യവും നേരിട്ടതോടെയാണ് ദമ്പതികൾ സബ് രജിസ്ട്രാർ ഓഫീസിലേക്ക് ജനറേറ്റർ എത്തിച്ചത്. വൈദ്യുതി വരാൻ  ഉച്ച വരെ കാത്തിരുന്ന ശേഷമായിരുന്നു യുവ ദമ്പതികളുടെ നടപടി. പാമ്പാടിയിൽ നിന്നാണ് ദമ്പതികൾ ജനറേറ്റർ എത്തിച്ചത്. ജീവനക്കാരുടെ അടക്കം സമ്മതത്തോടെയായിരുന്നു നടപടി. വൈദ്യുതിബന്ധം പുനസ്ഥാപിച്ച് ജീവനക്കാർ സന്തോഷത്തോടെ ദമ്പതികൾക്ക് സർട്ടിഫിക്കറ്റ് നൽകി. സർട്ടിഫിക്കറ്റുമായി ശനിയാഴ്ച ദമ്പതികൾ അമേരിക്കയ്ക്ക് മടങ്ങുകയും ചെയ്തു.

എന്നാൽ തങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോൾ ജനറേറ്ററിന്റെ ഫ്യൂസ് ഊരാതെയാണ് ദമ്പതികൾ മടങ്ങിയത്. ഇതോടെ വെള്ളിയാഴ്ച പലവിധ ആവശ്യങ്ങൾക്കായി സബ രജിസ്ട്രാർ ഓഫീസിലെത്തിയവർക്ക് നിരാശരായി മടങ്ങേണ്ടി വന്നില്ല. പേപ്പറുകൾ ലഭിച്ചെങ്കിലും എപ്പോഴും ആരും ജനറേറ്റർ എത്തിക്കാനുണ്ടാവാത്തതിനാൽ വൈദ്യുതി മുടക്കം അടക്കമുള്ള മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ബദൽ മാർഗങ്ങൾ ഉറപ്പാക്കണമെന്ന് ഓഫിസിൽ എത്തിയവർ പ്രതികരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്