
കോഴിക്കോട്: അനധികൃതമായി കക്കൂസ് മാലിന്യം ശേഖരിക്കുകയായിരുന്ന വാഹനം ആരോഗ്യ വിഭാഗം അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് മാനാഞ്ചിറ എസ് ബി ഐ കോമ്പൗണ്ടില്‍ നിന്ന് കക്കൂസ് മാലിന്യം ശേഖരിക്കുകയായിരുന്ന ഷാഹീര്‍ ചെമ്പാനയിലിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 11 ഡബ്ല്യു 2472 നമ്പറിലുള്ള ലോറിയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം അതിരാവിലെ ഒന്നര മണിയോടെയായിരുന്നു സംഭവം.
കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആധുനിക പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനധികൃതമായി ഇത്തരത്തില്‍ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ശേഖരിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വാഹന ഉടമക്കെതിരെ മുന്‍സിപ്പല്‍ ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി എസ് ബിജു, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam