പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് മുങ്ങി, തിരികെ എത്തിയപ്പോൾ കയ്യോടെ പിടികൂടി പൊലീസ്

Published : Aug 20, 2026, 04:11 AM IST
aluva arrest

Synopsis

ഓപ്പറേഷൻ തൂഫാൻ പരിശോധന ഭയന്ന് 20 ലക്ഷം രൂപയുടെ ഹെറോയിൻ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ അസം സ്വദേശിയെ ആലുവ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയായ സൈദുൽ ഇസ്‌ലാം കുടുങ്ങിയത്. ഇയാൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ്.

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പൊലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്ന് കളഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടി. അസം നൗഗാൺ സ്വദേശി സൈദുൽ ഇസ്‌ലാം(26)നെയാണ് ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. അസമിൽ നിന്ന് വൈകിട്ട് ട്രെയിൻ മാർഗ്ഗമാണ് ഇയാൾ ആലുവയിൽ എത്തിയത്. ആലുവ ഭാഗത്ത് പൊലീസ് പരിശോധന നടക്കുന്നുണ്ടെറിഞ്ഞ ഇയാൾ 20 ലക്ഷം രൂപ വില വരുന്ന 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചു പോവുകയായിരുന്നു.

രാത്രി തന്നെയുള്ള ട്രെയിനിൽ ആസാമിലേക്ക് കടന്നു കളഞ്ഞു. സിസിടിവി ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ കഴിഞ്ഞ ദിവസം തിരികെ കരിമുകൾ ഭാഗത്ത് എത്തിയിരുന്നു. ഉടനെ പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു അസമിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നയാളാണ് പ്രതി.

ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് എസ്എച്ച്ഒ രഞ്ജിത് മാത്യു എഎസ് ഐമാരായ കെഎ നൗഷാദ്, സിഎ നിയാസ്, സിപിഒമാരായ മാഹിൻഷാ അബൂബകർ, പിഎസ് സിറിൽ,മുഹമ്മദ് ഷാഹിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നൊമ്പരമായി ഡ്രൈവറുടെ മരണം, സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുട്ടികളെ സുരക്ഷിതരാക്കി സമീപത്തെ വീട്ടിലെത്തി അറിയിച്ചു, പിന്നാലെ കുഴഞ്ഞ് വീണു
മുടങ്ങിയ ഇൻഷുറൻസ് പോളിസി പുതുക്കാൻ വിളി വന്നാൽ ശ്രദ്ധിക്കണേ, തലസ്ഥാനത്തെ അധ്യാപകന് നഷ്ടമായത് ഒരുലക്ഷം