യുവാക്കളെത്തിയ സ്കോർപ്പിയോ പരിശോധിച്ചപ്പോൾ ഞെട്ടി, കിട്ടിയത് കത്തി, പൂതംകുറ്റിയിലെ വീട്ടിലെത്തിയപ്പോൾ 2 പേർ, ഹൈവേ റോബറി പൊളിച്ച് അങ്കമാലി പൊലീസ്

Published : Jul 29, 2026, 12:26 AM IST
Highway robbery

Synopsis

വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് കത്തി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കവർച്ചാ പദ്ധതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് സംഘത്തിലെ മറ്റുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊച്ചി: ഹൈവേ റോബറി നടത്തുന്നതിന് ഒത്തുകൂടിയ സംഘം പിടിയിലായി. ഞാറയ്ക്കൽ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ വീട് ഷെമാൻ മാത്യു (33) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ വാഹനം പരിശോധിച്ചപ്പോൾ കത്തി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

ഇവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൂതംകുറ്റിയിലുള്ള ഒരു വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റുള്ളവരെ പിടികൂടിയത്. ഹൈവേയിലൂടെ പണവുമായി വരുന്ന വാഹനം റോബറി നടത്തുന്നതിനായി പദ്ധതിയിടുകയായിരുന്നു ഇവരെന്നാണ് മനസ്സിലാക്കുന്നത്. ആലുവ ഡിവൈഎസ്പി എൻ ബാബു കുട്ടൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ നെടുമ്പാശ്ശേരി ഇൻസ്‌പെക്‌ടർ ബി കെ അരുൺ, എസ്ഐമാരായ നെൽസൺ, അഖിൽ സെബാസ്റ്റ്യൻ, എഎസ്ഐ ഇഗ്‌നീഷ്യസ്, എസ് സി പി ഒമാരായ ലിൽസൺ, എബി സുരേന്ദ്രൻ, സിപിഒ അജിത തിലകൻ എന്നിവരാണ് ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്ലമ്പലത്തെ ഡിടിഡിസി കൊറിയർ സർവീസ് വഴിയെത്തിയ പാഴ്സലിൽ ലഹരി, കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ
ഏലിയമ്മ ടീച്ചറെ കൊന്നത് അയൽക്കാരി, സ്വർണത്തിനായി അരുംകൊല; നാടോടികളെ പഴിചാരി അഭിനയം; പ്രതി കുറ്റക്കാരിയെന്ന് കോടതി