
കൊച്ചി: കൊച്ചി ചെലവന്നൂർ കായലിന്റെ ഒരു ഭാഗം മണ്ണിട്ട് നികത്തി റോഡ് നിർമ്മിക്കാൻ കൊച്ചി കോർപ്പറേഷന്റെ നീക്കം. പത്മസരോവരം പദ്ധതിക്ക് വേണ്ടി കായലിന് കുറുകെ 6 മീറ്റർ വീതിയിൽ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. തീരദേശപരിപാലനച്ചട്ടം ലംഘിച്ചുകൊണ്ടാണ് ഇവിടെ കായൽ കയ്യേറിയിരിക്കുന്നത്.
ചെട്ടിച്ചിറ മുതൽ ഇളംകുളം മെട്രോ സ്റ്റേഷൻ വരെ അരക്കിലോമീറ്റർ നീളത്തിൽ ചെലവന്നൂർ കായലിന് നടുവിലൂടെ സൈക്കിൾ പാതയും നടപ്പാതയും. സർക്കാരിന്റെ പത്മസരോവരം പദ്ധതി നടപ്പാക്കാൻ കൊച്ചി കോർപ്പറേഷൻ കണ്ടെത്തിയത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെയായിരുന്നു. പത്തുകോടിയോളം ചെലവ് വരുന്ന പദ്ധതിക്ക് വേണ്ടി കുറ്റികെട്ടി മണ്ണിട്ട് നികത്തി കെഎംആർഎൽ പണി തുടങ്ങി. ആറ് മീറ്റർ വീതിയിൽ കായലിന് നടുവിലൂടെ ഒരു റോഡ്. തീരദേശപരിപാലനച്ചട്ടം ലംഘിച്ചെന്ന് മനസിലായതോടെ ജില്ലാകളക്ടർ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.
പരാതികൾ വ്യാപകമായതോടെ കെഎംആർഎൽ നിർമ്മാണം നിർത്തി. എന്നാൽ മെട്രോ നിർമ്മാണത്തിന്റെ കോൺക്രീറ്റ് മാലിന്യമടക്കം ഇവിടെ കെട്ടിക്കിടക്കുകയാണ്. നടുവിലൂടെ റോഡ് വന്നതോടെ കായലിന്റെ പത്തേക്കറോളം ഭാഗത്ത് നീരൊഴുക്ക് തടസ്സപ്പെട്ടു.കാലക്രമേണ കായലിന്റെ ലവണാംശം കുറഞ്ഞ് ചതുപ്പ് രൂപപ്പെടുമ്പോൾ സിആര്‍ഇസഡ് പരിധിയിൽ നിന്ന് ഒഴിവാകാം എന്ന നിയമത്തിലെ പഴുതാണ് ഇവിടെ ദുരുപയോഗപ്പെടുത്തുന്നത്.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam