മട്ടാഞ്ചേരിയിൽ വൃദ്ധദമ്പതിമാരുടെ വീട്ടിൽനിന്ന് 21 പവൻ സ്വർണം മോഷണംപോയി; നഷ്ടപ്പെട്ടത് അലമാരയിൽ സൂക്ഷിച്ച സ്വർണം

Published : Aug 13, 2026, 11:28 AM IST
gold theft

Synopsis

മേയ് 10ന് ദമ്പതിമാ‍ർ‌ ഞാറയ്ക്കലിൽ വിവാഹ ആവശ്യത്തിനായി പോയിരുന്നു. ഈ സമയത്ത് അലമാരയിൽ സ്വർണം ഉണ്ടായിരുന്നതായി വീട്ടുടമ പറയുന്നു. പിന്നീട് ഓഗസ്റ്റ് ഒന്നിന് അലമാരയുടെ ഡ്രോയർ വീണ്ടും തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്.

കൊച്ചി: വൃദ്ധദമ്പതിമാ‍ർ മാത്രമുള്ള വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി. മട്ടാഞ്ചേരി നസ്രത്ത് മദർ തെരേസ റോഡ് മുട്ടത്തിപ്പറമ്പിൽ എ വി ജോയിയുടെ വീട്ടിൽ നിന്നാണ് സ്വർണം കാണാതായത്. വീടിന്റെ മുകളിലെ നിലയിൽ ഹാളിലെ അലമാരയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.

മേയ് 10ന് ദമ്പതിമാ‍ർ‌ ഞാറയ്ക്കലിൽ വിവാഹ ആവശ്യത്തിനായി പോയിരുന്നു. ഈ സമയത്ത് അലമാരയിൽ സ്വർണം ഉണ്ടായിരുന്നതായി വീട്ടുടമ പറയുന്നു. പിന്നീട് ഓഗസ്റ്റ് ഒന്നിന് അലമാരയുടെ ഡ്രോയർ വീണ്ടും തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട്ടുടമ തോപ്പുംപടി പൊലീസിൽ പരാതി നൽകി.

വീടിന്റെ പിറകിലെ ടെറസിലൂടെ എത്തിയാകാം മോഷണം നടത്തിയതെന്നാണ് കരുതുന്നത്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെള്ളം പൊങ്ങിയപ്പോൾ കുടിവെള്ളം മുട്ടി; ദുരിതം തീരാതെ മാന്നാർ; ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു
വിദ്യാർഥി കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണു, തലക്കും കാലിനും പരിക്ക്