പുതുവത്സരം ആഘോഷിക്കാന്‍ കൂട്ടുകാരോടൊപ്പം മൂന്നാറിലെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Published : Jan 01, 2021, 04:22 PM ISTUpdated : Jan 01, 2021, 04:42 PM IST
പുതുവത്സരം ആഘോഷിക്കാന്‍ കൂട്ടുകാരോടൊപ്പം മൂന്നാറിലെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Synopsis

വ്യാഴാഴ്ച രാവിലെയാണ് പതിനേഴ്‌ പേരടങ്ങുന്ന സംഘം പുതുവത്സര ആഘോഷങ്ങള്‍ക്കായി മൂന്നാറിലെത്തിയത്. 

മൂന്നാര്‍: സുഹ്യത്തുക്കളുമായി മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തറ തിരുവാങ്കുളം ശാസ്താംമുകള്‍ ചെട്ടിയാത്ത് വീട്ടില്‍ ക്യൂസ്വയുടെ മകന്‍ പോളി ക്യൂസ്വ (29)ണ് മരിച്ചത്. മൂന്നാറില്‍ പുതുവത്സരം ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു പോളി. 

വ്യാഴാഴ്ച രാവിലെയാണ് പതിനേഴ്‌പേരടങ്ങുന്ന സംഘം പുതുവത്സര ആഘോഷങ്ങള്‍ക്കായി മൂന്നാറിലെത്തിയത്. വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിനിടെ വട്ടവട സ്വകാര്യറിസോട്ടില്‍ വെച്ച് പോളി കുഴഞ്ഞുവീഴുകയായിരുന്നു. സുഹ്യത്തുക്കള്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ദേവികുളം എസ് ഐയുടെ നേത്യത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. അമ്മ- അന്നം, സഹോദരന്‍- എബി.

PREV
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!