'ചെറിയ കുട്ടികളല്ലേ, പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി, പഠനവും നിലച്ചു'; കൊച്ചി പൊലീസിന്‍റെ ക്രൂരത

By Web TeamFirst Published Jan 14, 2022, 7:23 AM IST
Highlights

ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട സുബൈര്‍ ഖുറേശിയെന്ന എന്നയാളുടെ വീട്ടില്‍ നിന്ന് മറ്റൊരു സുഹൃത്തിനൊപ്പവുമാണ് കുട്ടികളെ കണ്ടെത്തിയത്. പെണ്‍മക്കളുടെ ബാഗിലുണ്ടായിരുന്ന ഇരുപതിനായിരം രൂപ എ എസ്ഐ വിനോദ് കൃഷ്ണ കൈക്കലാക്കി. 

16 ഉം 14 ഉം വയസ്സുള്ള മക്കള്‍ വീട്ടുകാര് അറിയാതെ സ്വദേശമായ ദില്ലിക്ക് പോയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ അമ്മയുടെ ദുരിതം (Police Atrocity). ദില്ലിയില്‍ കേസന്വേഷിക്കാന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ (Kerala Police) പൊലീസുകാര്‍  ഈ അമ്മയോട് വിമാനടിക്കറ്റ് ചോദിച്ച് വാങ്ങി. ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട സുബൈര്‍ ഖുറേശിയെന്ന എന്നയാളുടെ വീട്ടില്‍ നിന്ന് മറ്റൊരു സുഹൃത്തിനൊപ്പവുമാണ് കുട്ടികളെ കണ്ടെത്തിയത്. മൂത്ത മകള്‍ പീഡനത്തിരയായെന്നും കണ്ടെത്തി. പിന്നെ നടന്നതെല്ലാം ഈ കുടുംബത്തെ ദുരിതത്തിലാക്കുന്ന കൊച്ചി പൊലീസിന്‍റെ നടപടികളായിരുന്നു.

സുഹൃത്തിനെ ഒഴിവാക്കി സുബൈറിനെ മാത്രം അറസ്റ്റ് ചെയ്തു. ഒപ്പം പെണ്‍മക്കളുടെ ബാഗിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയും എഎസ്ഐ വിനോദ് കൃഷ്ണ കൈക്കലാക്കി. കൊച്ചിയിലെത്തിയതിന് പിന്നാലെ പൊലീസിന്‍റെ  അടുത്ത ഭീഷണിയെത്തി. ആണ്‍മക്കള്‍ സഹോദരിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവരെ പ്രതി ചേര്‍ക്കാതിരിക്കാന്‍ 5 ലക്ഷം രൂപ കൈക്കൂലി വേണം എന്നുമായിരുന്നു ആവശ്യം.പണം കൊടുക്കാതിരുന്നതോടെ ആണ്മക്കളെ പോക്സോ കേസില്‍ (POCSO Case) പ്രതിയാക്കി ജയിലിലടച്ചു. സംഭവം വാര്‍ത്തയായതോടെ ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

എഎസ്ഐ വിനോദ് കൃഷ്ണക്കെതിരെ എന്ത് കൊണ്ട് കേസെടുത്തില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. 'മക്കളെ പോക്സോ കേസില്‍പെടുത്തി.എന്‍റെ കുട്ടികള്‍ ഒന്നും ചെയ്തിട്ടില്ല. 5 ലക്ഷം രൂപ കൈക്കൂലി കൊടുക്കാതിരുന്നത് കൊണ്ടാണ്' പൊലീസ് ഇങ്ങിനെ ചെയ്തതെന്ന് ഈ അമ്മ ആവര്‍ത്തിക്കുന്നു. സ്കൂളിലെ അധ്യാപകരുള്‍പ്പെടെ എല്ലാവരും വിവരം അറിഞ്ഞതിനാല്‍ കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയായി. മകള്‍ പീഡനത്തിനിരയായതിന്‍റെ വിഷമത്തിന് പിന്നാലെയാണ് മകനെതിരെ വ്യാജ കേസും വന്നത്.

പെണ്‍കുട്ടികളുടെ സ്കൂള്‍ പഠനവും അവസാനിച്ചു. എ എസ്ഐ വിനോദ് കൃഷ്ണ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല. ബിസിനസുകാരനെ വഞ്ചിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസും വിനോദ്കൃഷ്ണക്കെതിരെ നിലവിലുണ്ട്.

click me!