അതേ നോട്ടവും, അതേ ചിരിയും; കോടിയേരിയുടെ ഓര്‍മ്മയ്ക്കായി മെഴുകുപ്രതിമ നിര്‍മ്മിച്ച് ശില്‍പി

Published : Jun 05, 2023, 10:16 AM ISTUpdated : Jun 05, 2023, 10:29 AM IST
അതേ നോട്ടവും, അതേ ചിരിയും; കോടിയേരിയുടെ ഓര്‍മ്മയ്ക്കായി മെഴുകുപ്രതിമ നിര്‍മ്മിച്ച് ശില്‍പി

Synopsis

''പണ്ടേ ആഗ്രഹം പറഞ്ഞപ്പോള്‍, പിന്നെയാകാം എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ഒടുവില്‍ നിര്‍മാണം തുടങ്ങാനായത് മരണശേഷം.''

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഇനി മെഴുകുപ്രതിമ. ശില്‍പി സുനില്‍ കണ്ടല്ലൂര്‍ ഒരുക്കിയ മെഴുകുപ്രതിമ കണ്ട് കോടിയേരിയുടെ കുടുംബം വിതുമ്പി. ഏത് കലുഷിത അന്തരീക്ഷത്തിലും മായാത്ത പുഞ്ചിരി. മുഖത്തെ പ്രസന്നത. ഒറ്റ നോട്ടത്തില്‍ പ്രിയ നേതാവ് മുമ്പെന്നെ പോലെ കണ്‍മുന്നിലെന്ന് തോന്നും. കോടിയേരി വിട വാങ്ങി എട്ട് മാസം പിന്നിടുമ്പോഴാണ്, മരുതുംകുഴിയിലെ കോടിയേരി വീട്ടില്‍ മെഴുകുപ്രതിമ അനാഛാദനം ചെയ്തത്. അതേ വസ്ത്രങ്ങള്‍, അതേ ചെരുപ്പ്. അതേ നോട്ടവും, അതേ ചിരിയും.

ആറ് മാസമെടുത്താണ് പ്രതിമ നിര്‍മ്മിച്ചതെന്ന് സുനില്‍ പറഞ്ഞു. പണ്ടേ ആഗ്രഹം പറഞ്ഞപ്പോള്‍, പിന്നെയാകാം എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ഒടുവില്‍ നിര്‍മാണം തുടങ്ങാനായത് മരണശേഷം. കുടുംബാംഗങ്ങളുടെ കൂടി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചായിരുന്നു നിര്‍മാണത്തിന്റെ ഓരോ ഘട്ടവുമെന്ന് സുനില്‍ പറഞ്ഞു. തിരുവനന്തപുരം സുനില്‍ വാക്‌സ് മ്യൂസിയത്തിലായിരിക്കും പ്രതിമ കാണാന്‍ അവസരമുണ്ടാകുക.


  കൊല്ലം സുധിയെ പുറത്തെടുത്തത് എയർബാഗ് മുറിച്ച്, രക്തത്തിൽ കുളിച്ചിരുന്നു; ദൃക്സാക്ഷിയുടെ വാക്കുകൾ

 
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
രണ്ടരയോടെ പിസ ഡെലിവറി ചെയ്യാനെത്തി ഫ്ലാറ്റിലെ ലിഫ്റ്റിൽ കയറി, പുറത്തിറങ്ങിയത് ഫയര്‍ഫോഴ്സിന്റെ സഹായത്തിൽ