
തിരുവനന്തപുരം: സജി ചെറിയാന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത് ചെങ്ങന്നൂരിലെ ജനങ്ങളുടെ പരിഭ്രാന്തിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രളയത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷിക്കാന്‍ നേരത്തേ സൈന്യത്തിന്റെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ ഈ സഹായം ലഭ്യമാകാന്‍ വൈകിയെന്നും കോടിയേരി പറഞ്ഞു.
'പട്ടാളത്തിന്റെ സേവനമാണ് ആവശ്യം. ഭരണം പട്ടാളത്തെ ഏല്‍പിച്ച് നല്‍കണമെന്നാണ് പ്രതിപക്ഷനേതാവിന്റെ ആവശ്യമെങ്കില്‍ അത് നടക്കില്ല'- കോടിയേരി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam