
കൊല്ലം: കൊല്ലം ചിതറയിൽ പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ദർപ്പക്കാട് സ്വദേശി 34 വയസുള്ള സെയ്ദലി എന്ന ബൈജുവാണ് മരിച്ചത്. നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൊലപാതകം.
തൃശ്ശൂരിൽ രണ്ടിടത്തായി രണ്ട് പേരെ കുത്തിക്കൊന്നു
പെട്രോൾ അടിക്കാൻ കാറിലെത്തിയതായിരുന്നു ബൈജുവും നാല് സുഹൃത്തുക്കളും. പെട്രോൾ അടിച്ച ശേഷം വാഹനം മാറ്റി നിർത്തി ഇവർ തമ്മിൽ വാക്കുതർക്കവും ബഹളവും ഉണ്ടായി. തർക്കത്തിനിടെ തൊട്ടു പിന്നാലെ കാറിൽ നിന്നിറങ്ങിയ രണ്ടു പേർ ബൈജുവിനെ വലിച്ചിറക്കി ഇന്റർലോക്ക് തറയോട് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തറയിൽ തലയിടിച്ച് രക്തം വാർന്ന ബൈജുവിനെ നാട്ടുകർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്ന് വ്യക്തമായിട്ടുണ്ട്.
ആക്രമണം നടത്തിയ ഷാജഹാൻ, നിഹാസ് എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. കാറിൽ രക്ഷപ്പെട്ട സഹോദരങ്ങളും ദർപ്പക്കാട് സ്വദേശികളുമായ ഷാൻ , ഷെഹീൻ എന്നിവരെ ഏനാത്തു വച്ച് പൊലീസ് പിടികൂടുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന വാർത്ത ഗൂണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിൽ രണ്ട് പേർ കൊല്ലപ്പെട്ടു എന്നതാണ്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മൂന്നിടത്തായി നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് കൊലപാതകങ്ങൾ നടന്നത്. എല്ലാ സംഭവങ്ങളും വൈകിട്ടാണ് നടന്നത്. മണ്ണുത്തി മുളയം സ്വദേശി വിശ്വജിത്ത്, നെടുപുഴ സ്വദേശി കരുണാമയി എന്നിവരാണ് കൊല്ലപ്പെട്ടത്. അന്തിക്കാട് സ്വദേശി നിമേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്നു സംഭവങ്ങളും ഇന്ന് വൈകിട്ട് നാലുമണിക്ക് ശേഷമാണ് നടന്നത്. കരുണാമയിയെ അപകടത്തിൽ പെട്ടെന്ന് പറഞ്ഞ് 4 മണിയോടെ മൂന്നുപേർ വാഹനത്തിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മടങ്ങി. ആശുപത്രിയിൽ നടന്ന പരിശോധനയിൽ കരുണാമയി കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മണ്ണുത്തി മൂർഖനിക്കരയിലാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. കുമ്മാട്ടി ആഘോഷത്തിനിടെയാണ് മുളയം സ്വദേശി അഖിൽ (28) കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് അന്തിക്കാട് മൂന്നാമത്തെ സംഭവം നടന്നത്. നിമേഷിനാണ് ഗുരുതരമായി പരിക്കേറ്റത്.
തൃശ്ശൂരിൽ മൂന്നിടത്ത് ഗുണ്ടകൾ തമ്മിൽ സംഘർഷം; 2 പേർ കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്