തൃശ്ശൂരിൽ രണ്ടിടത്തായി രണ്ട് പേരെ കുത്തിക്കൊന്നു
മൂർഖനിക്കരിയിൽ കുമ്മാട്ടി ആഘോഷത്തിനിടെയാണ് യുവാവിനെ കുത്തിക്കൊന്നത്. മുളയും സ്വദേശി വിശ്വജിത്ത് (28) ആണ് കൊല്ലപ്പെട്ടത്

തൃശ്ശൂർ: തൃശ്ശൂരിൽ രണ്ടിടത്തായി രണ്ട് പേരെ കുത്തിക്കൊന്നു. കണിമംഗലത്തും മൂർഖനിക്കരിയിലുമാണ് കൊലപാതകങ്ങൾ നടന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ നെടുപുഴ സ്വദേശി കരുണാമയി ( 24 ) ആണ് കണിമംഗലത്ത് കൊല്ലപ്പെട്ടത്. കരുണാമയിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നെടുപുഴ പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം മൂർഖനിക്കരിയിൽ കുമ്മാട്ടി ആഘോഷത്തിനിടെയാണ് യുവാവിനെ കുത്തിക്കൊന്നത്. മുളയും സ്വദേശി വിശ്വജിത്ത് (28) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
അതിനിടെ കൊല്ലം ചിതറയിൽ പെട്രോൾ പമ്പിൽ സംഘർഷത്തിൽ യുവാവ് മരിച്ചു. ദർപ്പക്കാട് സ്വദേശി സെയ്ദാലി (34) ആണ് മരിച്ചത്. ഇന്റർലോക്ക് തറയോട് കൊണ്ട് തലക്കടിച്ചാണ് സെയ്ദാലിയെ കൊലപ്പെടുത്തിയത്. കാറിൽ പെട്രോൾ അടിക്കാനെത്തിയതായിരുന്നു സെയ്ദലിയും സംഘവും. കാറിനകത്തെ സംഘർഷത്തിന് പിന്നാലെയാണ് പെട്രോൾ പമ്പിലും സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിലാണ്.
പൊന്നോണം | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്