
കൊല്ലം : കൊല്ലം കരിക്കോട് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി. കരിക്കോട് സ്വദേശി സിനുലാലിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ പിടികൂടാനായി മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ രേഖ നാട്ടുകാർ ചോദിച്ചതിൽ പ്രകോപിതരായി പൊലീസുകാർ മർദിച്ചുവെന്നാണ് സിനുലാലിന്റെ പരാതി.
എന്നാൽ കൊലപാതക ശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ എസ്ഐയെ സിനുലാല്‍ മദ്യലഹരിയിൽ മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. എസ് ഐയെ തടഞ്ഞുവെച്ച് മർദ്ദിച്ചുവെന്നും പൊലീസ് പറയുന്നു. കൊലപാതക ശ്രമകേസിലെ പ്രതി വീട്ടിൽ ഒളിവിലുണ്ടെന്ന സംശയത്തിൽ കുണ്ടറ പൊലീസ് പരിശോധന നടത്തവേയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന സിനുലാൽ എസ്ഐയെ തടഞ്ഞുവെക്കുകയും മർദ്ദിക്കുകയും ചെയ്തു. ഇതോടെ അക്രമം കാട്ടിയ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തേണ്ടി വന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും സിനുലാലിനെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam