ബൈക്ക് നന്നാക്കിയതിന്‍റെ 200 രൂപ കൂലി ചോദിച്ചു, കൊല്ലത്ത് വർക്ക്ഷോപ്പ് ഉടമക്ക് ക്രൂര മർദ്ദനം; പരാതി നൽകിയിട്ടും നടപടിയില്ല

Published : Apr 15, 2026, 01:39 AM IST
workshop owner attacked in kollam

Synopsis

ആക്രമണത്തിൽ സാജന്റെ തലക്കും ഇടതുകാലിനും ഗുരുതരമായി പരിക്കുപറ്റി. തുടർന്ന് സാജനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നതിന്റെ പിറ്റേദിവസം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് സാജന്റെ ആരോപണം.

കൊല്ലം: കൂലി ചോദിച്ചതിന് വർക്ക്ഷോപ്പ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാതെ പൊലീസ്. പൊലീസിൽ പ്രതികൾക്കെതിരെ പരാതി നൽകിയിട്ടും ഇതുവരെ അയിരൂർ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് ആരോപണം. ആക്രമണത്തിൽ വർക്ക്ഷോപ്പ് ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വർക്ക്ഷോപ്പ് ഉടമയായ സാജൻ. ഈ മാസം പത്തിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

വർക്കല അയിരൂരിൽ വർക്ക്ഷോപ്പ് നടത്തുകയാണ് സാജൻ. പ്രതികളിൽ ഒരാളായ സുധീർ ബൈക്ക് നന്നാക്കാൻ സാജനെ സമീപിക്കുകയായിരുന്നു. സാജന്റെ ജോലിക്കാരനാണ് പ്രതിയുടെ വീട്ടിലെത്തി ബൈക്ക് നന്നാക്കിയത്. പണം ഉടമയുടെ കയ്യിൽ ഏൽപ്പിക്കാമെന്നും സുധീർ പറഞ്ഞു. അന്ന് വൈകിട്ട് സുധീറിനെയും കൂട്ടുകാരൻ മുജീബിനെയും കണ്ടപ്പോൾ സാജൻ കൂലിയായ 200 രൂപ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായാണ് സുധീറും മുജീബും ചേർന്ന് സാജനെ ആക്രമിച്ചത്.

ആക്രമണത്തിൽ സാജന്റെ തലക്കും ഇടതുകാലിനും ഗുരുതരമായി പരിക്കുപറ്റി. തുടർന്ന് സാജനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നതിന്റെ പിറ്റേദിവസം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് സാജന്റെ ആരോപണം. ആക്രമണം നടത്തിയവരുടെ പൂർണ്ണ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടും പൊലീസ് ഇവരെ പിടികൂടുന്നില്ലെന്നാണ് സാജൻ പറയുന്നത്. അയിരൂ‍ർ പൊലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് സാജന്റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വരന്റെ കാല് കഴുകിയത് ശരിയായില്ല, വിവാഹ റിസപ്ഷനിടെ തർക്കം, വരനും അമ്മയും വധുവും കുഴഞ്ഞ് വീണു
ആത്മഹത്യകൾക്ക് കാരണക്കാരായവരെ പുറത്ത് കൊണ്ടുവരാൻ സഹപാഠികൾ പോലും മടിക്കുന്നു, ഇന്റേണൽ മാർക്ക് സംവിധാനം നിർത്തലാക്കണമെന്ന് ബിഡിജെഎസ്