
ഇടുക്കി: കൂട്ടാര്‍ എസ്എന്‍എല്‍പി സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ആകുന്നു. 25 ലക്ഷം രൂപയുടെ വിവിധ നവീകരണ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടക്കുന്നത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ കൂട്ടാര്‍ എസ്എന്‍എല്‍പി സ്‌കൂളില്‍ എത്തുമ്പോഴേയ്ക്കും ക്ലാസ് മുറികള്‍ ഹൈടെക് ആയി മാറും.
എട്ട് ക്ലാസ് മുറികളില്‍ വൈറ്റ് ബോര്‍ഡ്, പ്രൊജക്ടര്‍, ടെലിവിഷന്‍, സൗണ്ട് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജീകരിയ്ക്കും. പൂര്‍ണ്ണമായും ഡിജിറ്റല്‍ പഠന സൗകര്യം ഓരോ ക്ലാസിലും ഉറപ്പ് വരുത്തന്നതിനാണ് അധികൃതര്‍ ശ്രമിയ്ക്കുന്നത്. ഹൈടെക് സൗര്യങ്ങള്‍ ഒരുക്കുന്നതിന് മുന്നോടിയായുള്ള ക്ലാസ് മുറികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. 1964ലാണ് കൂട്ടാര്‍ എസ്എന്‍എല്‍പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ആ കാലഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരിയിലെ ഓട് മാറ്റി ഒറാലിയം ഷീറ്റ് ഇട്ടു. ക്ലാസ് മുറികളില്‍ സീലിംഗ് ചെയ്യുകയും തറയില്‍ ടൈല്‍ വിരിക്കുയും ചെയ്തു. പെയിന്റിംഗ്, ഇലക്ട്രിക് ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം സ്‌കൂളിന്റെ മുന്‍ഭാഗത്തും പാവിംഗ് ടൈലുകള്‍ വിരിച്ചു. അധ്യാപകരുടേയും മാനേജ്‌മെന്റിന്റെയും പിടിഎയുടേയും സംയുക്ത പങ്കാളിത്വത്തിലാണ് നവീകരണം നടക്കുന്നത്.
ഏകദേശം 25 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആക്കുന്നത്. പ്രകൃതിയോടും സമൂഹത്തോടും ഇണങ്ങിയുള്ള പഠന രീതികൊണ്ട് സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ച വിദ്യാലയമാണ് കൂട്ടാര്‍ എസ്. എന്‍ എല്‍പി സ്‌കൂള്‍. ക്ലാസ് മുറികള്‍ ഹൈടെക് ആകുന്നതോടെ കുട്ടികള്‍ക്ക് രസകരമായ രീതിയില്‍ പാഠങ്ങള്‍ മനസിലാക്കുന്നതിനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്.