അത്രമേൽ നൊമ്പരക്കടലായി കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജ്, മുങ്ങിമരിച്ച പ്രിയ സഹപാഠികൾക്ക് വിട, അന്ത്യോപചാരം അർപ്പിച്ച് കലാലയം

Published : May 11, 2026, 02:00 PM IST
student death

Synopsis

കോതമംഗലം പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മാർ ബസേലിയോസ് ദന്തൽ കോളേജിലെ വിദ്യാർത്ഥികളായ കോട്ടയം സ്വദേശികളായ ബിയോൺ, അതുൽ, തിരുവനന്തപുരം സ്വദേശി ഹരീഷ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോളേജിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സഹപാഠികളും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിച്ചു

കൊച്ചി: എറണാകുളം കോതമംഗലത്ത് പലവൻപടി പുഴയിൽ മുങ്ങി മരിച്ച മൂന്ന് ദന്തൽ കോളേജ് വിദ്യാർത്ഥികളുടെയും മൃതദേഹം കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിൽ പൊതുദർശനത്തിന് വെച്ചു. കോട്ടയം സ്വദേശികളായ ബിയോൺ, അതുൽ, തിരുവനന്തപുരം സ്വദേശി ഹരീഷ്, എന്നിവരാണ് ഇന്നലെ പുഴയിൽ കുളിക്കാനിരങ്ങിയപ്പോൾ മുങ്ങി മരിച്ചത്. വിദ്യാർത്ഥികളും, അധ്യാപകരും, മാനേജ്മെന്‍റ് പ്രതിനിധികളും അന്ത്യോപചാരം അർപ്പിച്ചു. ഡീൻ കുര്യാക്കോസ് എം പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു തുടങ്ങിയ ജനപ്രതിനിധികളും എത്തിയിരുന്നു. 9 പേരടങ്ങുന്ന സംഘം ഇടമലയാർ പവർഹൗസിന് സമീപം പലവൻപടി ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ്‌ 3 പേർ അപകടത്തിൽപെട്ടത്. ഒഴുക്കിൽപ്പെട്ട മുന്ന് പേരെയും ഫയർഫോഴ് മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിടപ്പുരോഗിയായ അയൽക്കാരനെ മർദിക്കുന്നത് തടഞ്ഞു, യു​വാ​വി​നെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചു, പ്ര​തി പിടി​യി​ല്‍
ആളില്ലാത്ത നേരം നോക്കി മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ