കുളത്തിലെ ചെളിയിൽ താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു

Published : Oct 18, 2021, 08:57 PM ISTUpdated : Oct 18, 2021, 09:00 PM IST
കുളത്തിലെ ചെളിയിൽ താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു

Synopsis

പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യവ്യക്തിയുടെ കുളത്തിലാണ് അപകടം നടന്നത്. കൂട്ടുകാരുമൊത്ത് ഈ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്

കോട്ടയം: മഴക്കെടുതിയിൽ (rain disaster) ഉണ്ടായ അതിദാരുണമായ അപകടങ്ങൾക്കിടെ വീണ്ടും ജില്ലയെ വേദനയിലാഴ്ത്തി ഒരു മരണം കൂടി. കോട്ടയത്ത് (Kottayam) കുളത്തിൽ (pond) കാൽ വഴുതിവീണ  വിദ്യാർത്ഥി (student) മരിച്ചു. കോട്ടയം കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രന്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു അപകടം.

പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യവ്യക്തിയുടെ കുളത്തിലാണ് അപകടം നടന്നത്. കൂട്ടുകാരുമൊത്ത് ഈ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്. കുളിക്കുന്നതിനിടെ സുഹൃത്തുക്കളിൽ ഒരാൾ ചെളിയിൽ താഴ്ന്നു പോയി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരവിന്ദ് കാൽ വഴുതി കുളത്തിൽ വീഴുകയുമായിരുന്നു. മറ്റുള്ളവർ ബഹളം കൂട്ടി സമീപവാസികൾ എത്തിയപ്പോഴേയ്ക്കും അരവിന്ദ് മരിച്ചിരുന്നു. വിമലയാണ് അരവിന്ദിന്റെ അമ്മ. സഹോദരി അർച്ചന

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്