നാദാപുരത്തിനടുത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Published : Feb 14, 2024, 11:36 AM ISTUpdated : Feb 14, 2024, 12:40 PM IST
നാദാപുരത്തിനടുത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Synopsis

അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. വീടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട്: കോഴിക്കോട് നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളാണ് മരിച്ചത്.  വിഷ്ണു, നവജിത് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. വീടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. നാദാപുരം വളയത്തിന് സമീപം കൊമ്മാട്ടുപൊയിലിലാണ് സംഭവം. വീടുനിർമാണത്തിനിടെ സൺഷെയ്ഡിന്റെ ഭാഗമാണ് തകർന്നുവീണത്. തൊഴിലാളികൾ അവശിഷ്ടങ്ങൾക്കി ഇടയിൽ അകപ്പെട്ട് പോവുകയായിരുന്നു. ഇവർ പ്രദേശവാസികളാണ് എന്നാണ് പ്രാഥമിക വിവരം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം....

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി