യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം

Published : May 08, 2025, 03:53 PM IST
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം

Synopsis

മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോദ്, ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

കോട്ടയം: കോട്ടയം മാങ്ങാനത്ത് സന്തോഷ് എന്ന യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. പ്രതികള്‍ 5 ലക്ഷം രൂപ പിഴയും ഒടുക്കണം. മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോദ്, ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്ജി ജെ നാസറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.

2017 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യപ്പാടി സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികൾ കൊന്നത്. വിനോദിന്റെ ഭാര്യയുമായി സന്തോഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ഭാര്യയുടെ സഹായത്തോടെ മീനടത്തെ വാടക വീട്ടിൽ വിളിച്ച് വരുത്തി തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്