
തൃശൂർ: പെരിഞ്ഞനത്ത് പനി ബാധിച്ച വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. പെരിഞ്ഞനം നാലാം വാർഡിൽ കമ്യൂണിറ്റി ഹാളിനു സമീപം തോട്ടപ്പുറത്ത് ബാലന്‍റെ മകൻ പ്രണവ് (19) ആണ് മരിച്ചത്. എലിപ്പനി ആണെന്നാണ് സംശയിക്കുന്നത്. പി വെമ്പല്ലൂർ അസ്മാബി കോളേജിലെ ഡിഗ്രി വിദ്യാർഥിയും എസ്.എഫ്ഐ നേതാവുമാണ്. ഒരാഴ്ച മുൻപാണ് പ്രണവിന് പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
മെയ് രണ്ടിനും ഇതിന് ശേഷവുമായി രണ്ട് തവണ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഭേതമാകാഞ്ഞതിനെ തുടർന്ന്, ആറാം തിയതി പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവിടെ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു 19 കാരന്‍റെ മരണം. നാട്ടിലെ പൊതു പ്രവർത്തനരംഗത്ത് സജീവമായിരുന്നു പ്രണവ്. അമ്മ: കമല. സഹോദരങ്ങൾ: പ്രവീൺ, പ്രശാന്ത്, ശാലിനി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam