കോട്ടയത്ത് വസ്ത്ര വ്യാപാരിയെ കാറിലെത്തിയ സംഘം കമ്പിവടി കൊണ്ട് തലക്കടിച്ചു

Published : Dec 12, 2019, 10:57 PM IST
കോട്ടയത്ത് വസ്ത്ര വ്യാപാരിയെ കാറിലെത്തിയ സംഘം കമ്പിവടി കൊണ്ട് തലക്കടിച്ചു

Synopsis

ഏറ്റുമാനൂരിലെ അലീന ടെക്സറ്റൈൽസ് ഉടമയ്ക്കാണ് അടിയേറ്റത് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു

കോട്ടയം: ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാരിയെ കാറിലെത്തിയ സംഘം കമ്പി വടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഏറ്റുമാനൂരിലെ അലീന ടെക്സറ്റൈൽസ് ഉടമയ്ക്കാണ് അടിയേറ്റത്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന്റെ തലയ്ക്ക് പിന്നിലായാണ് അടിയേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ കണ്ടെത്താനാണ് ശ്രമം. കാര്‍ പാല ഭാഗത്തേക്കാണോ, വൈക്കം ഭാഗത്തേക്കാണോ പോയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കാര്‍ ഉടനെ കണ്ടെത്താനായാൽ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയാനാകും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യ ജോലിക്കായി പോകവെ ദാരുണ അപകടം, മസ്തിഷ്‌കമരണം സംഭവിച്ച നവോമി മറ്റുള്ളവരിലൂടെ ജീവിക്കും; അവയവ ദാനത്തിന് സമ്മതപത്രം കൈമാറി
'ഒരു കാരണവശാലും അവധിയില്ല', ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്, കേരളത്തിലെ ജലോത്സവ സീസണ് തുടക്കമാകും; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം