കോഴിക്കോട് ആയുര്‍വേദ കട ഉടമയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Oct 02, 2024, 03:44 PM IST
കോഴിക്കോട് ആയുര്‍വേദ കട ഉടമയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും

കോഴിക്കോട്: വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കമ്മാളൻകുന്നത്ത് സ്വദേശി എം.രാമചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരിയിൽ ആയുര്‍വേദ ഔഷധി ഷോപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കടയിൽ എത്തിയിരുന്നില്ല. ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തം ചർദ്ദിച്ച് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിനുശേഷമെ യഥാര്‍ഥ കാരണം അറിയാനാകുവെന്നും പൊലീസ് പറഞ്ഞു. 

അൻവർ ലീഗിന്‍റെ പിൻപാട്ടുക്കാരൻ; ലക്ഷ്യം മുസ്ലിം വോട്ട് ബാങ്കെന്ന് എ വിജയരാഘവൻ, 'ലീഗ് തെറ്റിദ്ധാരണ പരത്തുന്നു'

പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം, 'ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണം'

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി