
കോഴിക്കോട്: കാരന്തൂരില്‍ (Kozhikode, Karanthur) ബൈക്കുകള്‍ (Bike accident) കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. കൂടരഞ്ഞി കൂമ്പാറ ബസാര്‍ എഴുത്താണികുന്ന് വിജയന്റെ മകന്‍ അര്‍ജുന്‍(Arjun-21) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ കാരന്തൂര്‍ ടൗണ്‍ മസ്ജിദിന് സപീപമായിരുന്നു അപകടം. കാരന്തൂര്‍ കോണാട്ട് തേറമ്പത്ത് അബ്ദുറഹിമാന്റെ മകന്‍ നിഹാല്‍ (26) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പെയിന്ററായ നിഹാല്‍ കുന്ദമംഗലം ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നിഹാലിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഷാഹിദിനെയും മറ്റൊരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൂടരഞ്ഞി കൂമ്പാറബസാറിലെ അര്‍ജുന്‍ വിജയനെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയി; 3 വയസുകാരനടക്കം രണ്ട് പേർക്കായി തെരച്ചിൽ
അര്‍ജുന്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രാത്രി മഴയത്ത് അമിതവേഗതയിലെത്തിയ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്.
വടകരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam