കോഴിക്കോട്ടെ ചപ്പാത്തി കമ്പനി ഉടമയുടെ മോഷണംപോയ ബൈക്ക് കിട്ടിയത് എറണാകുളത്ത് നിന്ന്; പിടിയിലായത് കൊല്ലം സ്വദേശി

Published : Jul 28, 2024, 12:55 PM IST
കോഴിക്കോട്ടെ ചപ്പാത്തി കമ്പനി ഉടമയുടെ മോഷണംപോയ ബൈക്ക് കിട്ടിയത് എറണാകുളത്ത് നിന്ന്; പിടിയിലായത് കൊല്ലം സ്വദേശി

Synopsis

ചെറുവണ്ണൂരിലെ ചപ്പാത്തി കമ്പനി ഉടമയുടെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

കോഴിക്കോട്: ചെറുവണ്ണൂരിലെ ചപ്പാത്തി കമ്പനി ഉടമയുടെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കൊല്ലം സ്വദേശിയായ സീനത്ത് മന്‍സിലില്‍ സെയ്ദ് മുഹമ്മദിന്റെ മകന്‍ സക്കീര്‍ ഹുസൈനെ(42) ആണ് നല്ലളം hzeലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്ക് എറണാകുളത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം പുലര്‍ച്ചെ ചെറുവണ്ണൂരില്‍ വച്ചാണ് ബൈക്ക് മോഷണം പോയത്. തുടര്‍ന്ന് ഉടമ നല്ലളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ റിഷാദലി നെച്ചിക്കാടന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബൈക്ക് എറണാകുളത്ത് ഉള്ളതായി സ്ഥിരീകരണം ലഭിച്ചു. പിന്നീട് എസ്ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ എസ്ഐ ഷൈലേന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ തഹസീം എന്നിവര്‍ ഉള്‍പ്പെട്ട ടീമിനെ എറണാകുളത്തേക്ക് അയക്കുകയായിരുന്നു. 

ഈ സംഘം ഒരാഴ്ചയോളം അവിടെ നിരീക്ഷണം നടത്തി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ എസ്ഐ അനൂപ് ചാക്കോയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സക്കീര്‍ ഹുസൈനെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

1988ൽ മാല മോഷണക്കേസിൽ പിടിയിലായി, ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞത് 36 വർഷം, ഒടുവിൽ 'അമ്പിളി' പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്