
കോഴിക്കോട്: കൊവിഡ് മഹാമാരിയുടെ സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 17 പ്രദേശങ്ങളാണ് ഇന്ന് കണ്ടെയിൻമെൻ്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
താമരശേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 7- താമരശേരി, 8 -കാരാടി, 11- രാരോത്ത്, 15- കെടവൂരിലെ, വാർഡ് 14 ചെമ്പ്രയോട് ചേർന്ന പകുതി ഭാഗം, 16-ഈർപ്പോണ, ഓമശേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 6- ഓമശേരി ഈസ്റ്റ്, 7 -ഓമശേരി വെസ്റ്റ്, 19- മേപ്പള്ളി,കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച് പയോണ, മടവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 - ചാത്തനാറമ്പ്, കോഴിക്കോട് കോർപ്പറേഷനിലെ ഡിവിഷൻ 67- തോപ്പയിൽ, ഡിവിഷൻ മൂന്നിലും അഞ്ചിലും പ്പെട്ട പടിഞ്ഞാട് - അമ്പലപ്പടി ബൈപ്പാസ് വരെയും കിഴക്ക് - തേവർ മഠം, പി.വി എസ്. എച്ച്.എസിൻ്റെ പിൻഭാഗം , വടക്ക് പൂളാടിക്കുന്ന് വരെ, തെക്ക്- സമോ വർ ഹോട്ടൽ - മഞ്ഞോളി റോഡ് വരെയുള്ള ഭാഗം, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 17 - പുല്ലൂരാംപ്പാറ, വാർഡ് ഏഴിൽ സെൻ്റ് ജോസഫ് എച്ച് എസ് എസ് ഉൾപ്പെടുന്ന കാളിയാം പുഴയുടെ വടക്ക് ഭാഗം, തിക്കോടി ഗ്രാമപഞ്ചായത്തിലെ വാർഡ് 3 - പള്ളിക്കര, കക്കോടി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 - പെരിഞ്ചിലമല, കായക്കൊടി ഗ്രാമപഞ്ചായത്തിലെ വാർഡ് - 16 പാലയാട്, എന്നിവയാണ് പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ.
11 പ്രദേശങ്ങളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 4,5, 6, 8,9,10,11,13, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 10,11,12,15,17,18,20. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 9,10,13,14. പെരുവയൽ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 18,19,7. മാവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 7. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 9, 16.
നരിക്കുനി ഗ്രാമപഞ്ചായത്തിലെ വാർഡ് 10. വാണിമേൽ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 12,16, കായണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 6. മുക്കം മുൻസിപ്പാലിറ്റിയിലെ ഡിവിഷനുകളായ 12,20. കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ ഡിവിഷനായ 38 എന്നിവയാണ് ഒഴിവാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam