പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: രാഹുലിനെ സഹായിച്ച പൊലീസുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു

Published : May 24, 2024, 12:19 PM IST
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: രാഹുലിനെ സഹായിച്ച പൊലീസുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു

Synopsis

രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക  പീഡനം കേസിലെ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്ലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പൊലീസ് റിപ്പോർട്ടിനായാണ് ഹർജി മാറ്റിയത്. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ശരത്ലാലിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്? മുഖ്യമന്ത്രിയുടെ വീട്ടിലാണോ?എക്സൈസ് മന്ത്രിയുടെ വീട്ടിലാണോ?വിഡിസതീശന്‍ 

കേസിൽ പെൺകുട്ടി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം രഹസ്യമൊഴി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.  പ്രതിയെ തിരികെയെത്തിക്കാനുളള ശ്രമം തുടരുകയാണ്.  

 

 

 


 

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു