Asianet News MalayalamAsianet News Malayalam

നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്? മുഖ്യമന്ത്രിയുടെ വീട്ടിലാണോ?എക്സൈസ് മന്ത്രിയുടെ വീട്ടിലാണോ?വിഡിസതീശന്‍

കാലം എല്‍ഡിഎഫിനോട് കണക്ക് ചോദിക്കുന്നു .മാണിക്ക് എതിരെ ഒരു കോടി ആരോപണം ഉന്നയിച്ചവർക്ക് എതിരെ 20 കോടിയുടെ ആരോപണമെന്ന് വിഡിസതീശന്‍

where is the note counting machine, ask vd satheesan
Author
First Published May 24, 2024, 11:46 AM IST

എറണാകുളം: ബാര്‍ കോഴ ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.എക്സൈസ് മന്ത്രി രാജിവയ്ക്കണം.നിലവിലെ മദ്യനിയമത്തിൽ മാറ്റം വരുത്തിയത് അബ്കാരികളെ സഹായിക്കാനാണ്.രണ്ടാം പിണറായി സർക്കാർ 130 ബാറിന് അനുമതി കൊടുത്തു.ബാർ കൂടി,  പക്ഷെ ടേണ്‍ ഓവര്‍ ടാക്സ് കുറയുന്നു.ബാറുകളിൽ ഒരു പരിശോധനയും നടക്കുന്നില്ല.മദ്യവർജനത്തിന് മുന്നിൽ നിൽക്കുമെന്ന എൽഡി ഫിന്‍റെ  ഉറപ്പ് പ്രഹസനമായി.

ഒന്നാം പിണറായി സർക്കാർ 669 ബാറുകൾക്ക് അനുമതി നൽകി.രണ്ടാം പിണറായി സർക്കാർ 130 ബാറുകൾക്ക് അനുമതി നൽകി.നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്.മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്ന് അദ്ദേഹം പരിഹസിച്ചു.മന്ത്രി മാറി നിന്ന്  അന്വേഷണം നടത്തണം.പണപ്പിരിവ് നടക്കുന്നു എന്ന് വ്യക്തമാണ്.പണം കിട്ടിയാൽ അനുകൂലമായ മദ് നയം.അതാണ്‌ ഓഫർ.കാലം എല്‍ഡിഎഫിനോട് കണക്ക് ചോദിക്കുന്നു .മാണിക്ക് എതിരെ ഒരു കോടി ആരോപണം ഉന്നയിച്ചവർക്ക് എതിരെ 20 കോടിയുടെ ആരോപണമെന്നും  വിഡിസതീശന്‍ പറഞ്ഞു

 

Latest Videos
Follow Us:
Download App:
  • android
  • ios