കോഴിക്കോട്ടെ ജിംനേഷ്യത്തില്‍ എം.ഡി.എം.എയും ലഹരിവിറ്റ പണവും; കേസിലെ മുഖ്യ കണ്ണിയും അറസ്റ്റിൽ, പിടിയിലായത് ബെംഗളൂരുവിൽ വെച്ച്

Published : Oct 09, 2026, 09:45 AM IST
Kozhikode mdma case

Synopsis

ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന യാസർ അറാഫത്തിനെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. നേരത്തെ അറസ്റ്റിലായ മൂന്ന് പേർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നത് ഇയാളാണ്.

കോഴിക്കോട്: ജിംനേഷ്യത്തില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എയും വില്‍പനയിലൂടെ ലഭിച്ച പണവും പിടികൂടിയ സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള പ്രധാന കണ്ണിയെയും പൊലീസ് പിടികൂടി. കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ നാലാം പ്രതി ബേപ്പൂര്‍ തമ്പി റോഡ് സ്വദേശി വള്ളിയത്ത് വീട്ടില്‍ യാസര്‍ അറാഫത്തി(28) നെയാണ് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എം. പ്രേംജിത്തിന്റെ കീഴിലുള്ള ക്രൈം സ്‌ക്വാഡും, പന്നിയങ്കര പൊലീസും ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞ ജൂലൈ 18-ാം തിയ്യതിയിലാണ് പയ്യാനക്കല്‍ കപ്പക്കല്‍ റോഡിലുള്ള ജിംനേഷ്യത്തില്‍ പൊലീസ് പരിശോധന നടത്തിയത്. സ്ഥാപന നടത്തിപ്പുകാരായ ബേപ്പൂര്‍ പൂന്നാര്‍വളപ്പ് കോഴിക്കോടന്‍ വീട്ടില്‍ ജംഷീദ്(40), ബേപ്പൂര്‍ മതിലകത്ത് മസ്‌കറ്റ് നിവാസില്‍ ലിജാസ് എം.കെ (36), ഫറോക്ക് ചുങ്കം ഹരിത നഗറില്‍ താമസിക്കുന്ന ബേപ്പൂര്‍ മേലേതൊടി അധികാരി വീട്ടില്‍ അര്‍ഷാദ്(32) എന്നിവരില്‍ നിന്നായി 228.31 ഗ്രാം എം.ഡി.എം.എയും, 37.320 ഗ്രാം കഞ്ചാവും മയക്കുമരുന്ന് വിറ്റ് കിട്ടിയ 41,830 രൂപയും പിടികൂടുകയായിരുന്നു.

ഇവര്‍ നിലവില്‍ റിമാന്റിലാണ്. ചോദ്യം ചെയ്തതില്‍ നിന്നും യാസര്‍ അറാഫത് ആണ് ഇവര്‍ക്ക് ലഹരി എത്തിച്ച് നല്‍കുന്നതെന്ന് മനസ്സിലാവുകയും തുടര്‍ന്ന് സൈബര്‍ സെല്ലുമായി നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പ്രതി ബെംഗളൂരുവിലാണ് എന്ന് കണ്ടെത്തുകയും ചെയ്തു. അന്വേഷണ സംഘം ബെംഗളൂരുവിൽ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിടികൂടിയ മൂർഖൻ പാമ്പിനെ കുപ്പിയിലാക്കി വീട്ടിലേക്ക് കൊണ്ടുവന്നു, പുറത്തെടുക്കവേ കടിയേറ്റു; പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം
ശബ്‍ദം കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞു, കാഴ്ചാപരിമിതിയുള്ള യുവതിയോട് ട്രെയിനിൽ കൊടും ക്രൂരത; 46കാരന് 15 വർഷം കഠിനതടവ്