കാറിൽ കുഴഞ്ഞ് വീണ് മാധ്യമ പ്രവർത്തകൻ അന്തരിച്ചു; മരണം ബോബി ചെമ്മണ്ണൂരിന്‍റെ വേള്‍ഡ് കപ്പ് യാത്രക്കിടെ

Published : Dec 06, 2022, 09:25 PM IST
കാറിൽ കുഴഞ്ഞ് വീണ് മാധ്യമ പ്രവർത്തകൻ അന്തരിച്ചു; മരണം ബോബി ചെമ്മണ്ണൂരിന്‍റെ വേള്‍ഡ് കപ്പ് യാത്രക്കിടെ

Synopsis

മനോജിന്‍റെ വിയോഗത്തെ തുടർന്ന് ബോബി ചെമ്മണ്ണൂരിന്‍റെ യാത്ര നിർത്തി വെച്ചു

കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജർ കൂടിയാണ് അന്തരിച്ച മാധ്യമ പ്രവർത്തകൻ. മറഡോണയുടെ സ്വര്‍ണ ശില്‍പ്പവുമായുള്ള ബോബി ചെമ്മണ്ണൂരിന്‍റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെയാണ് അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എയര്‍ ആംബുലന്‍സ് വഴി പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിക്കും.

ദീര്‍ഘകാലം ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍റെ കോഴിക്കോട് ന്യൂസ് പ്രൊഡ്യൂസറായിരുന്നു. ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ കുമാരന്‍നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്. മനോജിന്‍റെ വിയോഗത്തെ തുടർന്ന് ബോബി ചെമ്മണ്ണൂരിന്‍റെ യാത്ര നിർത്തി വെച്ചു.

ലഹരി മാഫിയ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ നെഞ്ചിൽ കുത്തി, മെഡിക്കൽ കോളേജിൽ ചികിത്സയിൽ; രണ്ടുപേർ പിടിയിൽ
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്