കാറിന്‍റെ ഡാഷ്ബോർഡിൽ പ്രത്യേക അറയിൽ എംഡിഎംഎ നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ്; ഒരാൾ കൂടി പിടിയിൽ

Published : Sep 11, 2026, 07:52 PM IST
Kochi mdma arrest

Synopsis

നെടുമ്പാശേരി അത്താണിയിൽ എംഡിഎംഎ പിടികൂടിയ കേസിൽ പ്രധാന കണ്ണിയായ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് സ്വദേശി അഭിനവ് രാജിനെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കാറിന്റെ ഡാഷ്ബോർഡിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന രാസലഹരിയുമായി ബന്ധപ്പെട്ട് ഇയാൾക്ക് മറ്റ് കേസുകളുമുണ്ട്.

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കോഴിക്കോട് ഇടക്കാട് കായനാരി വീട്ടിൽ അഭിനവ് രാജ്‌(26)നെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂലൈ നാലിന് രാത്രി കാറിൽ നിന്ന് 22.17 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ബെംഗളൂരുവിൽ നിന്ന് കടത്തുകയായിരുന്ന രാസ ലഹരി കാറിന്‍റെ ഡാഷ്ബോർഡിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത് സംഭവവുമായി ബന്ധപ്പെട്ട് റിസ്വാൻ, വിക്ടർ ജോസ് എന്നിവരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയാണ് പിടികൂടിയ അഭിനവരാജ്.

ഇയാൾ നൈജീരിയൻ സ്വദേശിയുമായി നേരത്തെ മയക്ക് മരുന്ന് വ്യാപാരം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും ഇലത്തൂർ പൊലീസ് സ്റ്റേഷനിലും ഇയാൾ മയക്കുമരുന്ന് കേസിലെ പ്രതിയാണ്. നെടുമ്പാശ്ശേരി പൊലീസ് ഇൻസ്പെക്ടർ ബി കെ അരുണിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അരുൺ രാജ്, വി കെ രാജു, എഎസ്ഐ റോണി അഗസ്റ്റിൻ, സിപിഒ മുഹമ്മദ് അസർ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീണ്ടും പാമ്പുകടിയേറ്റ് മരണം; ആലപ്പുഴയിൽ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കൊല്ലത്ത് പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം, ലൈംഗിക ചുവയോടെ സംസാരിച്ച തമിഴ്നാട് സ്വദേശി പിടിയിൽ