മുല്ല, പിച്ചി, മന്ദാരം മുതൽ ജെനിയം, കൃസാന്തം ഓൾ സീസൺ ബോഗൺവില്ല വരെ; കോഴിക്കോട്ടെ പൂക്കടൽ ശ്രദ്ധേയമാകുന്നു

Published : Jan 23, 2023, 10:40 PM IST
മുല്ല, പിച്ചി, മന്ദാരം മുതൽ ജെനിയം,  കൃസാന്തം ഓൾ സീസൺ ബോഗൺവില്ല വരെ; കോഴിക്കോട്ടെ പൂക്കടൽ ശ്രദ്ധേയമാകുന്നു

Synopsis

വൈവിധ്യമാർന്ന ചെടികൾ, പൂക്കൾ.. വർണ്ണവിസ്മയവുമായി കോഴിക്കോട് 'കടലോരത്തെ പൂക്കടൽ' ശ്രദ്ധേയമാകുന്നു.

കോഴിക്കോട്: വൈവിധ്യമാർന്ന ചെടികൾ, പൂക്കൾ.. വർണ്ണവിസ്മയവുമായി കോഴിക്കോട് 'കടലോരത്തെ പൂക്കടൽ' ശ്രദ്ധേയമാകുന്നു. പല നിറത്തിലുള്ള പൂക്കളും ചെടികളും കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന കാലിക്കറ്റ് ഫ്ലവർ ഷോയാണ്‌ കടലോരത്തെ പൂക്കടൽ. പൂക്കളുടെ ഒരു വസന്തകാലം തന്നെയാണ്‌ ബീച്ചിൽ ഒരുക്കിയിട്ടുള്ള ഈ ഫ്ലവർ ഷോ. 

മുല്ല, പിച്ചി, മന്ദാരം, ജമന്തി മുതൽ ജെനിയം, വെർബിനിയ, കൃസാന്തം ഓൾ സീസൺ ബോഗൺവില്ല തുടങ്ങി ചെടികളുടെ അപൂർവ്വ ശേഖരങ്ങൾക്ക് പുറമെ വിവിധ ഇനം ചെടികളും വിത്തുകളും ഷോയിൽ ലഭ്യമാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പുഷ്പങ്ങൾക്കും ചെടികൾക്കും പുറമെ ജലസസ്യങ്ങൾ മുതൽ ഔഷധസസ്യങ്ങൾ വരെ ഇവിടെയുണ്ട്. 15,000 സ്‌ക്വയർ മീറ്ററിലധികം വരുന്ന പ്രകൃതിരമണീയമായ ഉദ്യാനമാണ് ഷോയുടെ ഭാഗമായി  ഒരുക്കിയിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വിവിധ ഇനം അലങ്കാര ചെടികളുടെ വിൽപ്പന സ്റ്റാളുകളും, കാർഷിക ഉപകരണ വിൽപ്പന സ്റ്റാളുകളും ഷോയിലുണ്ട്. പൂക്കൾ ഉപയോഗിച്ചുള്ള വിവിധ മത്സരങ്ങളും മേളയുടെ മാറ്റ് കൂട്ടുന്നു. പൂക്കളുടെ വർണ്ണ വിസ്മയത്തോടൊപ്പം നവരസം തീർക്കാൻ രുചിയേറിയ ഭക്ഷണ വിഭവങ്ങളുടെ ഫുഡ്സ്പോർട്ടും ഇവിടെയുണ്ട്. 
ജനുവരി 29 വരെയാണ് ഫ്ളവർഷോ. എല്ലാ ദിവസവും രാത്രി ഏഴിന് കലാപരിപാടികളും അരങ്ങേറും. വിവിധ വിഷയങ്ങളിൽ കർഷകർക്കായി സെമിനാറുകളും പഠന ക്ലാസ്സുകളും നടക്കും.

Read more: മൺതിട്ടയിലിടിച്ച ബൈക്ക് ഉയർന്നുപൊങ്ങി, അപകടത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു