മൺതിട്ടയിലിടിച്ച ബൈക്ക് ഉയർന്നുപൊങ്ങി, അപകടത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

By Web TeamFirst Published Jan 23, 2023, 9:38 PM IST
Highlights

ഓമല്ലൂരിൽ ബൈക്ക് വഴിയരികിലെ മൺകൂനയിലിടിച്ച് നിയന്ത്രണം വിട്ട് അപകട

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ ബൈക്ക് വഴിയരികിലെ മൺകൂനയിലിടിച്ച് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട യുവാവ് അൽഭുതകരമായി രക്ഷപെട്ടു. ഓമല്ലൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവാവ് റോഡിലേക്ക് തെറിച്ചു വീണതിന് പിന്നാലെയാണ് ടിപ്പർ ലോറിയും പാഞ്ഞെത്തിയത്. അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്.

Read more:  ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി, ഭാര്യക്കും ഭര്‍ത്താവിനും പരിക്ക്

അതേസമയം, കൊച്ചിയിൽ വീണ്ടും കേബിൾ കുടുങ്ങി അപകടമുണ്ടായി. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്. കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളാലാണ് ബൈക്ക് കുടുങ്ങിയത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അനിൽകുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇത് ആദ്യമായല്ല കൊച്ചിയില്‍ നിന്ന് സമാനമായ അപകടമുണ്ടാവുന്നത്. ഡിസംബര്‍ അവസാനവാരം എറണാകുളം സൗത്ത് സ്വദേശി സാബുവും ഭാര്യ സിന്ധുവും ഇരുചക്രവാഹന യാത്രയ്ക്കിടെ കേബിളില്‍ കുരുങ്ങി പരിക്കേറ്റിരുന്നു. റോഡിന് കുറുകെ താഴ്‍ന്ന നിലയിലായിരുന്നു കേബിൾ സാബുവിന്‍റെ കഴുത്തില്‍ കുരുങ്ങിയായിരുന്നു അപകടം. കഴിഞ്ഞ ജൂണിൽ കാക്കനാട് അലൻ എന്ന 25 കാരന്‍ കേബിൾ കുരുങ്ങി മരണപ്പെട്ടിരുന്നു. 

ജനുവരി ആദ്യവാരത്തില്‍ തൂങ്ങിക്കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി കളമശേരി തേവയ്ക്കലിൽ വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ എ.കെ ശ്രീനിക്കാണ് പരിക്കേറ്റത്. കേബിൾ കഴുത്തിലും മുഖത്തും കുരുങ്ങിയ ശ്രീനി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മകനൊപ്പം ഇരുചക്രവാഹനത്തിൽ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

നിരത്തിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ കാണുന്ന കേബിളുകൾ മുറിച്ച് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അപകടകരമായി കിടക്കുന്ന എല്ലാ കേബിളുകളും നീക്കചെയ്യണമെന്ന് ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവുകൾ  നഗരത്തിൽ പ്രധാന റോഡുകളിൽ മാത്രം നടപടിയൊതുങ്ങുന്നുവെന്നാണ് ആക്ഷേപം. 

 

click me!