
കോഴിക്കോട്: സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ വെളളയിൽ കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപമാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
അവധിക്ക് നാട്ടിലെത്തിയതായിരുന്നു അഭിജിത്ത്. അവധി കഴിഞ്ഞ് മടങ്ങാൻ രണ്ടു ദിവസം ബാക്കി നിൽക്കെയാണ് അഭിജിത്തിനെ കാണാതായത്. തുടർന്ന് രണ്ട് ദിവസം മുമ്പ് കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇയാളുടെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ ഭട്ട് റോഡിൽ നിന്ന് കണ്ടെത്തിയിടരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.
മരത്തടി ട്രാക്ടറിലേക്ക് കയറ്റുന്നതിനിടെ വടം പൊട്ടി; തൊഴിലാളിക്ക് ദാരുണാന്ത്യം
ആലപ്പുഴയിൽ കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ (25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ് മഹിപാലിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ്.
മണിപ്പൂരിൽ കലാപം രൂക്ഷം: വീടുകൾക്ക് തീയിട്ടു, വെടിവെയ്പ്, സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു