'നീന്തി മറുകരയിൽ എത്താം'; സുഹൃത്തുക്കളോട് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : May 11, 2024, 03:41 PM IST
'നീന്തി മറുകരയിൽ എത്താം'; സുഹൃത്തുക്കളോട് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Synopsis

രാത്രി 10.30ഓടെ ജോലി കഴിഞ്ഞ് വരുന്ന വഴി മാമ്പള്ളി ഭാഗത്തായുള്ള കനാലിന്റെ അക്വഡേറ്റിലാണ് യദു ഇറങ്ങിയത്.

കോഴിക്കോട്: ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരിക്കണ്ടി വാഴയില്‍മീത്തല്‍ ഗംഗാധരന്റെ മകന്‍ യദു (24)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 11 മണിയോടെ കണ്ടെത്തിയത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലിലായിരുന്നു യദുവിനെ കാണാതായത്. 

കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ ജോലി കഴിഞ്ഞ് വരുന്ന വഴി മാമ്പള്ളി ഭാഗത്തായുള്ള കനാലിന്റെ അക്വഡേറ്റിലാണ് യദു ഇറങ്ങിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് മറുകരയില്‍ എത്താമെന്ന് പറഞ്ഞ് നീന്തുകയായിരുന്നു. എന്നാല്‍ യദുവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ സമീപത്തുള്ളവരെ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും യദുവിനെ കണ്ടെത്താന്‍ സാധിച്ചില്ല. 

ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ തുടരുകയായിരുന്നു. പെരുവണ്ണാമൂഴി ഡാമില്‍ നിന്നുള്ള കനാലിലേക്കൊഴുകുന്ന വെള്ളം പുഴയിലേക്ക് തിരിച്ച് വിട്ടാണ് തിരച്ചില്‍ നടത്തിയത്. ഈ അന്വേഷണത്തിലാണ് യദുവിന്റെ മൃതദേഹം കണ്ടെത്തിയത്. അലൂമിനിയും ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് യദു. 

'ഇപ്പോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ, പാര്‍ട്ടികള്‍ പിന്നീടാവാം'; ഇന്ത്യന്‍ യുവതാരത്തിന് അക്രത്തിന്‍റെ ഉപദേശം 
 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു