മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കണ്ടില്ല: നാട്ടുകാര്‍ വീട് തുറന്നു; റിട്ട. നഴ്‌സിങ് സൂപ്രണ്ട് മരിച്ച നിലയിൽ

Published : May 11, 2024, 03:00 PM IST
മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കണ്ടില്ല: നാട്ടുകാര്‍ വീട് തുറന്നു; റിട്ട. നഴ്‌സിങ് സൂപ്രണ്ട് മരിച്ച നിലയിൽ

Synopsis

ഇന്ത്യൻ സൈന്യത്തിൽ നഴ്‌സായിരുന്നു നാരായണി. പിന്നീട് സംസ്ഥാന ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്നു

കണ്ണൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തൃച്ചംബരത്തെ നാരായണി (90)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക ക്വാട്ടേഴ്സിൽ ഇവർ തനിച്ചായിരുന്നു താമസം. റിട്ടയേര്‍ഡ് നഴ്സിങ് സൂപ്രണ്ടാണ്. മൂന്ന് ദിവസമായി നാരായണിയെ വീടിന് പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ത്യൻ സൈന്യത്തിൽ നഴ്‌സായിരുന്നു നാരായണി. പിന്നീട് സംസ്ഥാന ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്നു. തളിപ്പറമ്പ് ഗവൺമെന്റ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്നും നഴ്‌സിംഗ് സൂപ്രണ്ടായാണ് പിന്നീട് സര്‍വീസിൽ നിന്ന് വിരമിച്ചത്. ഭര്‍ത്താവ് തമ്പാന്‍ മരണപ്പെട്ട ശേഷം ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. മൂന്ന് ദിവസത്തോളമായി നാരായണിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍  വീട്ടിലെത്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. രുഗ്മിണി, ഗൗരി, ഭാരതി, ചന്ദ്രന്‍, പ്രകാശന്‍ എന്നിവരാണ് നാരായണിയുടെ സഹോദരങ്ങൾ. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു