ബൈക്ക് യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം; വാരിയെല്ലിന് പരിക്ക്

Published : May 11, 2024, 03:37 PM IST
ബൈക്ക് യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം; വാരിയെല്ലിന് പരിക്ക്

Synopsis

അപകടത്തിൽ ബിനേഷിന് വാരിയെല്ലിനാണ്  പരിക്കേറ്റിട്ടുള്ളത്. വൈകാതെ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം ചിറകുന്നേല്‍ വീട്ടില്‍ ബിനേഷിനാണ് പരിക്കേറ്റത്. 

കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശ്ശേരി പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ ബിനേഷിന് വാരിയെല്ലിനാണ്  പരിക്കേറ്റിട്ടുള്ളത്. വൈകാതെ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ മലപ്പുറത്ത് രണ്ടിടത്തും ആലപ്പുഴയിലും കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു. മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരിക്ക് അടക്കം പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. 

Also Read:- നിലമ്പൂരില്‍ യാത്രയ്ക്കിടെ 53കാരന് സൂര്യാഘാതമേറ്റു; കൈകളിലും വയറിലും പൊള്ളി കുമിളകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു