
തിരുവനന്തപുരം: നെയ്യാർ ഡാമിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ നെയ്യാർ കനാലിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഓർഡിനറി ബസുമാണ് കൂട്ടി ഇടിച്ചത്. അപകടത്തിൽ 12 യാത്രക്കാർക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഓർഡിനറി ബസിൽ കുടുങ്ങി കിടന്ന ഡ്രൈവറെ ഒരു മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.