
ഹരിപ്പാട്: കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ കൊല്ലം ചിന്നക്കട രശ്മി ഭവനത്തിൽ അനീഷ് (23 )നാണ് പരിക്കേറ്റത്. ദേശീയപാതയിൽ കരുവാറ്റ വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപം ഇന്ന് വൈകുന്നേരം മൂന്നിന് ആയിരുന്നു അപകടം. കായംകുളത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും കൊല്ലം ജനറൽ ആശുപത്രിയിൽ നിന്നും രോഗിയുമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ് തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ബന്ധുക്കളും ബസ്സിലെ യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam