
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പരവൂർ സ്വദേശിയായ വയസ്സുള്ള ശ്യാം ശശിധരനാണ് (60) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാം ശശിധരൻ്റെ ജീവൻ രക്ഷിക്കാനായില്ല.