
പാലക്കാട്: ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താലിൽ അക്രമം. പാലക്കാട്ട് കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർത്തു. കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകളാണ് തകർത്തത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇതിനിടെ ബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്ക് മൂന്നും കർണാടകത്തിലേക്ക് നാലും കെഎസ്ആർടിസി ബസുകൾ പുറപ്പെട്ടു. പോലീസ് അകമ്പടിയോടെയാണ് ബസുകൾ പുറപ്പെട്ടത്. സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് സമീപം പേരൂർക്കട സ്വദേശി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. പേരൂർക്കട മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് (49) സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.
സർക്കാരിന്റെ ശബരിമല ഇടപെടലിൽ പ്രതിഷേധിച്ചാണ് ഇയാൾ ജീവനൊടുക്കിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ വേണുഗോപാലന്റെ മരണമൊഴിയിൽ ജീവിതം മടുത്തതിനാൽ ജീവനൊടുക്കുന്നതായാണ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam