പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ ഞെട്ടിക്കുന്ന അപകടം, 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർക്ക് ജീവൻ നഷ്ടമായി

Published : May 18, 2023, 10:20 PM ISTUpdated : May 21, 2023, 10:01 PM IST
പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ ഞെട്ടിക്കുന്ന അപകടം, 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർക്ക് ജീവൻ നഷ്ടമായി

Synopsis

നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.

'നിങ്ങൾക്ക് പരാതിയുണ്ടോ...', ചോദ്യത്തിന് പിന്നാലെ സവാദിനെ പൂട്ടിയ പൂട്ട്; നന്ദിതക്കൊപ്പം കയ്യടി നേടി കണ്ടക്ടർ

നിയന്ത്രണം വിട്ട് മുച്ചക്രവാഹനം മറിഞ്ഞു; അപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

അതേസമയം കോഴിക്കോട് നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു എന്നതാണ്. ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിൽ മുച്ചക്ര വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ റഷീദ് (മുഹമ്മാലി-49) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ ഒതേയോത്ത് സ്വദേശിയാണ് മരണമടഞ്ഞ റഷീദ്. ഈ മാസം 12 ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. അന്നേ ദിവസം രാവിലെ പതിനൊന്നരയോടെ കിഴക്കോത്ത് സർവ്വീസ് സഹകരണ ബാങ്ക് വളം ഡിപ്പോ കേന്ദ്രത്തിന് മുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. വികലാംഗർ അസോസിയേഷൻ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു റഷീദ്. പിതാവ്: ഉസ്സയിൽ കുട്ടിഹാജി. മാതാവ്: ഖദീജ. ഭാര്യ: ഷഹനാസ്. മക്കൾ: ജിസാം, ജാസിം, ജസീൽ ( മൂവരും വിദ്യാർഥികൾ  ). സഹോദരങ്ങൾ : അബ്ദുൽ ലതീഫ് , സീനത്ത് , ശരീഫ. ഖബറടക്കം കിഴക്കോത്ത് ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു