തിരുവനന്തപുരത്ത് കെഎസ്ആർടിസി ബൈക്കുകളിൽ ഇടിച്ചു; ഡ്രൈവർ മദ്യപിച്ചെന്ന് ആരോപണം

Published : Jan 05, 2023, 04:59 PM ISTUpdated : Jan 05, 2023, 05:02 PM IST
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബൈക്കുകളിൽ ഇടിച്ചു; ഡ്രൈവർ മദ്യപിച്ചെന്ന് ആരോപണം

Synopsis

പൊലീസ് സ്ഥലത്തെത്തി കെഎസ്ആർടിസി ഡ്രൈവറെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കിള്ളിപ്പാലത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ബൈക്കുകളിൽ ഇടിച്ചു. കിള്ളിപ്പാലത്ത് ട്രാഫിക് സിഗ്നലിന് മുന്നിലാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ഇടിച്ച കെഎസ്ആർടിസി ബസിനും ബൈക്കിനും സ്കൂട്ടറിനും കേടുപാടുണ്ടായി. ബൈക്ക് ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് നാട്ടുകാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഡ്രൈവർ മദ്യപിച്ചിരുന്നു എന്നാരോപിച്ചാണ് നാട്ടുകാർ ബഹളം വച്ചത്. പൊലീസ് സ്ഥലത്തെത്തി കെഎസ്ആർടിസി ഡ്രൈവറെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് കെഎസ്ആർടിസി വാദിക്കുന്നു. എന്നാൽ അപകട ശേഷം ബസ്സിന്റെ ബ്രേക്ക് ഊരിവിടാൻ കെഎസ്ആർടിസിയുടെ മെക്കാനിക്ക് ശ്രമിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

നാല് ബൈക്കുകളിലും ഒരു ഓട്ടോറിക്ഷയിലുമാണ് ബസ് ഇടിച്ചത്. ട്രാഫികിൽ ചുവപ്പ് സിഗ്നലിൽ നിർത്താൻ ശ്രമിച്ച ബസാണ് ഇടിച്ചത്. ഒരു ബൈക്ക് ബസിന്റെ അടിയിലേക്ക് പോയി. എന്നാൽ യാത്രക്കാരായ ഏഴ് വയസുള്ള കുട്ടിയടക്കം അദ്ഭുതകരമായി രക്ഷപ്പെട്ടു. 

PREV
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു