
പാലക്കാട്: കെ.എസ്ആർ.ടി.സി. (KSRTC)ബസ്സിടിച്ച (Bus accident) ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. വിളയൂർ സെൻററിൽ വൈകുന്നേരം ഏഴരയോടെയാണ് അപകടമുണ്ടായത്. ഇടതുവശം ചേർന്ന് പോയിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് അശ്രദ്ധമായി ഓവർടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായത് എന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ മലപ്പുറം സ്വദേശി സതീഷ് കുമാറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം താമരശ്ശേരി റൂട്ടിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ 'ഭയങ്കരൻ അപ്പൂപ്പൻ' അറസ്റ്റിൽ
വിദ്യാർത്ഥിനിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ മാന്നാർ പോലിസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല പ്രസാദം വീട്ടിൽ വാസുദേവൻ നായർ (ഭയങ്കരൻ അപ്പൂപ്പൻ) (68)ആണ് അറസ്റ്റിലായത്. ഫെബ്രുവരി പതിനെട്ടാം തീയതി മാവേലിക്കരയിലെ സ്വകാര്യ കോളേജിലേക്ക് പോകാൻ ബസ് കയറാൻ കല്ലുംമൂട് ജങ്ഷനിലേക്ക് ചെന്നിത്തല മഠത്തും പടി ജങ്ഷനിൽ കൂടി നടന്നു വന്ന വിദ്യാർത്ഥിനിയെ തന്റെ സ്‌കൂട്ടറിൽ കല്ലുമ്മൂട് ജങ്ഷനിൽ ഇറക്കാം എന്ന് പറഞ്ഞു കയറ്റുകയും ശേഷം കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
Lokayukta : 'സർക്കാർ വടി കൊടുത്ത് അടി വാങ്ങുന്നു', വിമർശവുമായി ഉപലോകായുക്ത ഹാറൂണ്‍ എൽ റഷീദ്
തുടർന്ന് നടന്ന സംഭവം വിദ്യാർത്ഥിനി തന്റെ മാതാവിനോട് പറഞ്ഞപ്പോൾ അത് ചോദിക്കാൻ എത്തിയ മാതാവിനെ പ്രതി അസഭ്യം പറയുകയും ആക്രമിച്ചതായും വിദ്യാർത്ഥിനി മാന്നാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ അനിൽകുമാർ, അഡിഷണൽ എസ്‌ഐ മാരായ മധുസൂദനൻ, ബിന്ദു, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, അരുൺ, വനിത സിവിൽ പോലീസ് ഓഫീസർ ബിന്ദു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam