റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരി മരിച്ചു

Published : Dec 11, 2024, 07:42 PM ISTUpdated : Dec 11, 2024, 08:07 PM IST
റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരി മരിച്ചു

Synopsis

തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ ആണ് മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിന് സമീപം ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ ആണ് മരിച്ചത്.

രാവിലെ ഓഫീസിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. നിഷ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചശേഷം നിഷയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നിഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാലിന് സ്വാധീനക്കുറവുള്ള നിഷ ഏറെക്കാലമായി കെ റെയിൽ ഓഫീസിലെ ജീവനക്കാരിയാണ്.

 

ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

'ജീവിതം തകർത്ത അജ്ഞാത വാഹനം കണ്ടെത്തണം'; 7 മാസമായി ചലനമറ്റ് അനൂജ, ഇന്നും ഞെട്ടൽ മാറാതെ മകൻ, ജീവിതം വഴിമുട്ടി

 

<

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ