കെഎസ്ആർടിസി ബസ് കാറിൽ തട്ടി; ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം, അറസ്റ്റ്

Published : Mar 31, 2023, 07:33 AM IST
കെഎസ്ആർടിസി ബസ് കാറിൽ തട്ടി;  ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം, അറസ്റ്റ്

Synopsis

സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ കൊട്ടാരക്കര സ്വദേശി അജേഷ് കുമാറിനെ കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. 

ഹരിപ്പാട്: കെഎസ്ആർടിസി ബസ് കാറിൽ തട്ടിയതിനെ തുടർന്ന് ബസ് ഡ്രൈവർക്ക് മർദ്ദനം. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായ നാഷ് ധനപാലനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ കൊട്ടാരക്കര സ്വദേശി അജേഷ് കുമാറിനെ കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് തെക്കുവശം വെച്ചാണ് സംഭവം ഉണ്ടായത്. 

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്കാനിയ ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിരെ വന്ന കാറിൽ തട്ടുകയായിരുന്നു. തുടർന്ന് അജേഷ് കുമാർ നാഷിനെ മർദ്ദിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം