കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിച്ച് കയറി, 6 പേർക്ക് പരിക്ക്

Published : Apr 11, 2025, 04:27 PM IST
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിച്ച് കയറി, 6 പേർക്ക് പരിക്ക്

Synopsis

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. കട്ടപ്പനയിലേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ് ബസാണ് അപകടത്തില്‍പെട്ടത്

കുമ്മണ്ണൂർ: ഏറ്റുമാനൂര്‍ - പാലാ റോഡില്‍ കുമ്മണ്ണൂരിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. 6 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. കട്ടപ്പനയിലേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ് ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തിൽ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മറ്റൊരു സംഭവത്തിൽ ആലപ്പുഴ വളവനാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മുരുകൻ, ലോറി ഡ്രൈവർ ജബ്ബാർ ക്ലീനർ നൂർ ഹക്ക്, നാല് യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ബസ് ഡ്രൈവറുടെ കാലൊടിഞ്ഞിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു